/sathyam/media/media_files/2025/08/24/0feff417-e079-4949-a31c-b22b8a29a70c-2025-08-24-18-54-19.jpg)
മിഡിൽ ഈസ്റ്റ്: ക്രൂരവും മനുഷ്യത്വം തീണ്ടിയിട്ടില്ലാത്തതുമായ ചെയ്തികളുടെ അക്ഷയ ചരിത്രമുള്ള ഇസ്രായേലി സായുധ വിഭാഗത്തിൽ നിന്ന് സമാനമായ മറ്റൊരു റിപ്പോർട്ട് കൂടി.
ഇസ്രായേൽ അധിനിവേശ ജാഫയുടെ തീരത്ത് ഓഗസ്റ്റ് 16 ന് മുങ്ങി മരിച്ച കിഴക്കൻ ജറുസലേമിലെ ഒരേ കുടുംബത്തിൽ നിന്നുള്ള അമീൻ ഖലീൽ സാരൂർ, ബഹാ ഷ്വൈക്കി എന്നീ യുവാക്കളെ രക്ഷിക്കുന്നതിനുപകരം ഇസ്രായേലി നാവിക പോലീസ് മനഃപൂർവ്വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവരുടെ കുടുംബങ്ങൾ പരാതിപ്പെടുന്നതായാണ് റിപ്പോർട്ട്.
കടലിൽ ഇറങ്ങിയ രണ്ട് ഫലസ്തീനി യുവാക്കൾ ഉയർന്ന തിരമാലകളിലും പ്രക്ഷുബ്ധമായ കാലാവസ്ഥയിലും രൂപപ്പെട്ട ഒഴുക്കിൽ പെടുകയായിരുന്നു. സഹായിക്കണമെന്ന അഭ്യർത്ഥന ഏകദേശം 15 മിനിറ്റോളം അവഗണിച്ച സമീപത്തുള്ള ഇസ്രായേലി നാവിക പോലീസ് ഒടുവിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന യുവാക്കളുടെ നേർക്ക് അതിവേഗത്തിൽ ബോട്ട് ഓടിച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. യുവാക്കളെ ഇസ്രായേലി പോലീസ് ബോട്ടിന്റെ പ്രൊപ്പല്ലർ കൊണ്ട് ഇടിച്ച് മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
“അമീനെയും ബഹയെയും ബോട്ട് ഇടിച്ചുതെറിപ്പിച്ചു, ഇസ്രായേലി നാവിക പോലീസുകാർക്ക് വേണമെങ്കിൽ അവരെ രക്ഷിക്കാമായിരുന്നു, പക്ഷേ അവർ അവരെ ഇടിച്ചു കൊല്ലുകയായിരുന്നു:” ഇരകളുടെ അമ്മാവൻ ഇബ്രാഹിം ഷ്വൈക്കി പറഞ്ഞു.
“സഹായത്തിനായി നിലവിളിക്കുന്ന യുവാക്കളെ രക്ഷിക്കുന്നതിനുപകരം, ബോട്ട് ആയുധമാക്കി പോലീസ് അവരെ വകവരുത്തുകയായിരുന്നുവെന്നും അതി ക്രൂരമായി ഇത്തരം ചെയ്തികൾ എന്നും ബന്ധുക്കൾ വിവരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായും കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പോലീസിന് ഒഴിഞ്ഞുമാറാൻ അനുവദിക്കുന്ന രേഖകളിൽ ഒപ്പിടാൻ വിസമ്മതിച്ചതായും ബന്ധുക്കൾ തുടർന്നു.
ഇരകളുടെ മൃതദേഹങ്ങളുടെ ഫോട്ടോകളിലും വീഡിയോ ദൃശ്യങ്ങളിലും കാലുകളിലും കൈകളിലും പ്രൊപ്പല്ലറുകളുടെ ആഴത്തിലുള്ള പാടുകൾ കാണാം.
ഇസ്രായേലി പോലീസ് അവരെ വെള്ളത്തിലേക്ക് തള്ളിയതായി അതിജീവിച്ചവരും സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ട്. ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തന്നെ മർദിക്കുകയും കറങ്ങുന്ന പ്രൊപ്പല്ലറുകളിലേക്ക് എറിയുകയും ചെയ്തുവെന്ന് അവരിൽ ഒരാൾ പറഞ്ഞു.
“സഹായത്തിനായി നിലവിളിക്കുന്ന യുവാക്കളെ രക്ഷിക്കുന്നതിനുപകരം, ബോട്ട് ആയുധമാക്കി പോലീസ് അവരെ വകവരുത്തുകയായിരുന്നുവെന്നും അതി ക്രൂരമായി ഇത്തരം ചെയ്തികൾ എന്നും ബന്ധുക്കൾ വിവരിച്ചു.
മുങ്ങിമരിക്കുന്ന രണ്ട് പലസ്തീനികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഭരണകൂടത്തിന്റെ നീതിന്യായ മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.