ഹസന്‍ നസ്‌റല്ലയുടെ മരണത്തിന് പിന്നാലെ നൈം ഖാസിമിനെ പുതിയ നേതാവായി തിരഞ്ഞെടുത്ത് ഹിസ്ബുള്ള: തന്റെ മുന്‍ഗാമികളുടെ പാത തന്നെ പിന്തുടരുകയാണെങ്കില്‍ ഈ പദവി താല്‍ക്കാലികം മാത്രമെന്ന് ഇസ്രായേല്‍

സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ഥാപിത സംവിധാനം അനുസരിച്ചാണ് ഖാസിമിന്റെ നിയമനമെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു.

New Update
 Israel's message to Hezbollah

ബെയ്‌റൂട്ട്:  ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായ നൈം ഖാസിമിനെ തിരഞ്ഞെടുത്ത് ഹിസ്ബുള്ള. 

Advertisment

സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ഥാപിത സംവിധാനം അനുസരിച്ചാണ് ഖാസിമിന്റെ നിയമനമെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രയേലുമായുള്ള അതിര്‍ത്തി കടന്നുള്ള ശത്രുതയില്‍ പലപ്പോഴും വക്താവായി സേവനമനുഷ്ഠിച്ച ഖാസിം സംഘടനയിലെ ഒരു പ്രമുഖ വ്യക്തിയാണ്.

ഖാസിമിന്റെ നിയമനം താത്കാലിക നിയമനം മാത്രമാകുമെന്നും അധികനാളുണ്ടാകില്ലെന്നുമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചത്.

ഖാസിമിന്റെ കാലാവധി ഹ്രസ്വമായിരിക്കാമെന്നും തന്റെ മുന്‍ഗാമികളുടെ പാത തന്നെ പിന്തുടരുകയാണെങ്കില്‍ ഭീകര സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ കാലാവധിയായിരിക്കാം ഈ പദവിയിലുള്ള അദ്ദേഹത്തിന്റെ കാലാവധിയെന്നും യോവ് ഗാലന്റ് പറഞ്ഞു.

 

Advertisment