ഗാസ: അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഗാസ സിറ്റിയിലെ സലാഹ് അല്‍ - ദിന്‍ സ്‌കൂളില്‍ വീണ്ടും ബോംബാക്രമണം നടത്തി ഇസ്രയേല്‍.
ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഉടനീളം 26 പലസ്തീനികളെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ഗാസയിലെ ഇസ്രയേല്‍ ഉപരോധം 100 ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം പുനഃരാരംഭിച്ചതിനുശേഷം 5,000 പേര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദോഹയില്‍ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിന്റ് ജോ ബൈഡന്‍ അടിയന്തര വെടിനിര്‍ത്തലിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.