ടെല്‍അവീവ്: ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിക്ക് ചുറ്റുമുള്ള ഓപ്പറേഷന്‍ അവസാനിപ്പിച്ചു. ശനിയാഴ്ച ആശുപത്രിയുടെ ഡയറക്ടറും മറ്റ് സ്റ്റാഫും ഉള്‍പ്പെടെ 240 പേരെ അറസ്റ്റ് ചെയ്തു.
വടക്കന്‍ ഗാസ മുനമ്പിലെ ആശുപത്രിക്ക് സമീപം ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്.
15 രോഗികളും 60 ആരോഗ്യ പ്രവര്‍ത്തകരും ഉള്ളപ്പോള്‍ ഇസ്രായേല്‍ സൈന്യം ആശുപത്രിയുടെ ഒന്നിലധികം പ്രദേശങ്ങളില്‍ തീയിട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം മുമ്പ് ആരോപിച്ചിരുന്നു.
സേനാംഗങ്ങള്‍ ജീവനക്കാരെയും രോഗികളെയും പുറത്തേക്ക് കൊണ്ടുപോയി.
വടക്കന്‍ ഗാസയില്‍ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഒന്നിലധികം ടാര്‍ഗെറ്റഡ് ഓപ്പറേഷനുകള്‍ നടത്തുന്നതായി ഐ ഡി എഫ് വെള്ളിയാഴ്ച അറിയിച്ചു.
എന്നിരുന്നാലും, ആശുപത്രിയില്‍ പ്രവേശിച്ചെന്ന അവകാശവാദം സൈന്യം കര്‍ശനമായി നിഷേധിച്ചു.