New Update
/sathyam/media/media_files/2024/12/22/1SSKxsA3hwAxDLy30vDs.jpg)
ടെല്‍ അവീവ്: ലബനോനിലെ ഹിസ്ബുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരെ വെച്ചു പൊറപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്സിന്റെ ഭീഷണി. ദക്ഷിണ ലബനോനിലെ ഒരു ഇസ്രായേല്‍ സൈനിക കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെയാണ് കാറ്റ്സ് ഇക്കാര്യം പറഞ്ഞത്.
Advertisment
ഇതോടൊപ്പം, ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ദക്ഷിണഗ്രാമങ്ങളിലേക്ക് മടങ്ങി ഭീകരതയെ വീണ്ടും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വടക്കന്‍ മേഖലയിലെ ആളുകള്‍ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനായുള്ള സാഹചര്യം ഇസ്രായേല്‍ ഉണ്ടാക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി.
യുദ്ധകാലത്ത് ഹിസ്ബുള്ള സംഘവുമായി ബന്ധപ്പെടുകയും അവര്‍ക്കു വിവരങ്ങള്‍ കൈമാറുകയും ചെയ്തതിന് രണ്ടുപേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. ജറുസലേം സ്വദേശികളായ അബ്ദുല്‍ സലാം ക്വാസാമയും താറ അസിലിയും ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us