/sathyam/media/media_files/2024/11/13/IREpFUupmspHipuqq4JD.jpg)
സിറിയ: അസദ് ഭരണകൂടത്തിന്റെ പരാജയം മനസിലാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ അസ്ഥിരതക്ക് തിരികൊളുത്താന്‍ തയാറായി ഇസ്രായേല്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.
ആണവ കേന്ദ്രങ്ങളെ നിരീക്ഷിക്കല്‍
ഇസ്രായേല്‍ വ്യോമസേന ഇറാന്‍ ആണവ കേന്ദ്രങ്ങളെ നിരീക്ഷിണ വിധേയമാക്കുകയാണെന്നും ഇനിയൊരു അവസരം കിട്ടിയാല്‍ ഉടന്‍ തന്നെ വലിയൊരു നീക്കം നടത്തുമെന്നാണ് സൂചന.
അതിനുള്ള മുന്നോരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയിലെ ഉന്നത ഔദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേല്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.
അസദിന്റെ വീഴ്ചയോടെ സിറിയയിലേക്ക് ഇസ്രായേല്‍ സൈന്യം അതിക്രമിച്ചു കയറിയിരുന്നു. അതിന്റെ മുന്നോടിയായി നിരവധി വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
അസദിന്റെ വീഴ്ചയോടെ മേഖലയില്‍ ഇറാന്‍ ഒറ്റപ്പെട്ടുവെന്നാണ് ഇസ്രായേല്‍ വിലയിരുത്തല്‍. ലബനാനില്‍ ഹിസ്ബുല്ലയുടെ കരുത്ത് ചോര്‍ന്നതും ഇറാനുള്ള തിരിച്ചടിയാണെന്നാണ് പ്രതിരോധസേനയുടെ വിലയിരുത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us