ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണം. പകരം യുഎന്‍ സമാധാന സേനയെ ബഫര്‍ സോണില്‍ വിന്യസിക്കണമെന്ന്‌വിമത സേനാ നേതാവ്

പകരം യുഎന്‍ സമാധാന സേനയെ ബഫര്‍ സോണില്‍ വിന്യസിക്കണമെന്നാണ് ജുലാനി ആവശ്യപ്പെട്ടിരിക്കുന്നത്.

New Update
AL JULANI

ഇസ്രയേല്‍: ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണമെന്ന ശക്തമായ താക്കീതുമായി വിമത സേനാ നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി രംഗത്ത്.

Advertisment

 പകരം യുഎന്‍ സമാധാന സേനയെ ബഫര്‍ സോണില്‍ വിന്യസിക്കണമെന്നാണ് ജുലാനി ആവശ്യപ്പെട്ടിരിക്കുന്നത്.



പ്രസിഡന്റ് ബാഷര്‍ അസദിനെതിരായ ഒരു ദശാബ്ദത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ മാസം ഡമാസ്‌കസില്‍ അധികാരം പിടിച്ചെടുത്ത ഹയാത്ത് തഹ്രീര്‍ അല്‍ - ഷാമിന്റെ (എച്ച്ടിഎസ്) തലവനാണ് ജുലാനി എന്നറിയപ്പെടുന്ന അഹമ്മദ് ഹുസൈന്‍ അല്‍ - ഷറ. 


ഇറാന്‍ സൈന്യത്തിന്റെയും ഹിസ്ബുള്ളയുടെയും സാന്നിധ്യം മൂലമാണ് ഈ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റമുണ്ടായത്.

ബഫര്‍ സോണില്‍ യുഎന്‍ സേനയെ വിന്യസിക്കുന്നതിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. പക്ഷേ ഇസ്രയേല്‍ സൈന്യം സിറിയയില്‍ നിന്ന് പിമാറണമെന്ന് ജുലാനി പറഞ്ഞു. 

 

Advertisment