ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ആഴ്ച ആദ്യം യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണിലെത്തുന്ന നെതന്യാഹു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

New Update
nethan

ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ആഴ്ച ആദ്യം യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണിലെത്തുന്ന നെതന്യാഹു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Advertisment


ഈ ആഴ്ച ഇസ്രായേലിലെത്തുന്ന ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യാത്രയുടെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.


മുന്‍ പ്രസിഡന്റ് ബൈഡന്‍ തടഞ്ഞുവെച്ച ആയുധങ്ങള്‍ ഇസ്രായേലിന് കൈമാറാന്‍ ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ കാണുന്ന ആദ്യത്തെ വിദേശ നേതാവായിരിക്കും നെതന്യാഹു എന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 



അതേസമയം, നെതന്യാഹുവിന് വൈറ്റ് ഹൗസിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയുടെ ഭാഗമായി ബുധനാഴ്ച ഇസ്രായേലിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയിലെ സിനഗോഗില്‍ നടന്ന ചടങ്ങില്‍ വിറ്റ്കോഫ് പറഞ്ഞിരുന്നു. 


 

Advertisment