Advertisment

ലബനാനിൽ ആക്രമണം നടത്താൻ എത്തിയ ഇസ്രായേലി യുദ്ധവിമാനങ്ങൾ നേർക്കുനേർ, കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്

New Update
G

തെൽഅവീവ്: ലബനാനിൽ ആക്രമണം നടത്താൻ എത്തിയ ഇസ്രായേലി യുദ്ധവിമാനം മറ്റൊരു യുദ്ധവിമാനവുമായുള്ള കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ശനിയാഴ്ച രാത്രി റാമത് ഡേവിഡ് എയർബേസിലെ റൺവേയിലാണ് സംഭവം.

Advertisment

യുദ്ധവിമാനത്തിന്റെ കോക്പിറ്റിൽനിന്നുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വൻ അപകടത്തിന് ഇടയാക്കിയേക്കാവുന്ന സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അ​ന്വേഷണം പ്രഖ്യാപിച്ചു.

ലബനനിൽ വ്യോമാക്രമണം നടത്താനുള്ള ഇസ്രായേലി എയർഫോഴ്സിന്റെ എഫ് -16 ഫൈറ്റർ ജെറ്റ് റാമത് ഡേവിഡ് എയർബേസിൽ നിന്ന് പറന്നുയരുന്നതിനിടെ, മറ്റൊരു യുദ്ധവിമാനം മുന്നറിയിപ്പില്ലാതെ റൺവേ മുറിച്ചുകടക്കുകയായിരുന്നു.

തമ്മിൽ കൂട്ടിയിടിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കേ, അപകടം തിരിച്ചറിഞ്ഞ പൈലറ്റ് ​ദിശമാറ്റി രക്ഷപ്പെടുകയായിരുന്നു.

Advertisment