/sathyam/media/media_files/2024/11/13/IREpFUupmspHipuqq4JD.jpg)
ടെല്‍ അവീവ് : മധ്യ ഇസ്രയേലില്‍ ടെല്‍അവീവിന് സമീപം യെമന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി സൈന്യം. പ്രൊജക്ടൈല്‍ എന്ന പേരില്‍ യെമന്‍ നടത്തിയ ആക്രമണം തടയാന്‍ സാധിച്ചില്ലെന്നും സൈന്യം വ്യക്തമാക്കി.
പ്രൊജക്ടൈല്‍
ഒരു വര്‍ഷം മുന്‍പ് ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യെമനിലെ ഇറാന്റെ പിന്തുണയുളള ഹൂതി വിമതര്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രണം നടത്തിയിരുന്നു.
ഇതിനുപിന്നാലെ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളും തുറമുഖങ്ങളും ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു.
ടെല്‍ അവീവിന് കിഴക്കുളള ബ്‌നേ ബ്റാക്കിലാണ് മിസൈല്‍ വീണതെന്ന് ഇസ്രയേല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവര്‍ക്ക് ചികിത്സ
പരിക്കേറ്റവര്‍ക്കാവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും വക്താവ് പ്രതികരിച്ചു.
പാലസ്തീനികളുടെ ഐക്യദാര്‍ഢ്യത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്നും കഴിഞ്ഞ ആഴ്ച ഹൂതി വിമതര്‍ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us