ഇസ്രായേൽ ആക്രമണത്തിൽ ഞെട്ടി അമേരിക്ക; "എന്തിനായിരുന്നു ഈ സാഹസം?" - സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷം

ശനിയാഴ്ച ടെഹ്റാനിലെ മുപ്പതോളം എണ്ണ സംഭരണശാലകളാണ് ഇസ്രായേല്‍ തകര്‍ത്തത്. ഇത് ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു.

New Update
Untitled

വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സഖ്യകക്ഷികളായ അമേരിക്കയും ഇസ്രായേലും തമ്മില്‍ പരസ്യമായ അഭിപ്രായവ്യത്യാസം. ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വന്‍തോതിലുള്ള വ്യോമാക്രമണമാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

Advertisment

ആക്രമണത്തിന്റെ വ്യാപ്തി കണ്ട് അതൃപ്തി പ്രകടിപ്പിച്ച വാഷിംഗ്ടണ്‍, 'എന്തിനായിരുന്നു ഇത്ര വലിയ സാഹസം?' എന്ന കര്‍ക്കശമായ സന്ദേശമാണ് ഇസ്രായേലിന് കൈമാറിയതെന്ന് പ്രമുഖ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ടെഹ്റാനിലെ മുപ്പതോളം എണ്ണ സംഭരണശാലകളാണ് ഇസ്രായേല്‍ തകര്‍ത്തത്. ഇത് ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു.


ആക്രമണത്തിന് മുന്‍പ് ഇസ്രായേല്‍ വിവരമറിയിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ നാശനഷ്ടങ്ങള്‍ അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടാകുന്ന ആദ്യത്തെ വലിയ നയതന്ത്ര വിള്ളലാണിത്.


എണ്ണ സംഭരണശാലകള്‍ തകര്‍ന്നത് ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയെയും അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും ബാധിച്ചേക്കാം.

വലിയ തോതിലുള്ള ഈ നാശനഷ്ടം ഇറാന്റെ ഭരണകൂടത്തിന് അനുകൂലമായ പൊതുവികാരം രാജ്യത്തുണ്ടാക്കാന്‍ സഹായിക്കുമെന്നും, അത് തിരിച്ചടിയാകുമെന്നും വാഷിംഗ്ടണ്‍ വിലയിരുത്തുന്നു.

'ഇതൊരു നല്ല ആശയമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല' എന്ന് ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ നിലപാട് വ്യക്തമാക്കി. 

Advertisment