Advertisment

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഇസ്രായേലിലെ ബോംബാക്രമണത്തിലും പോരാട്ടത്തിലും ഏകദേശം 90 സൈനികരും 50 ഓളം സാധാരണക്കാരും കൊല്ലപ്പെട്ടു

New Update
isrel attack

ബെയ്റൂട്ട്: മധ്യ ബെയ്റൂട്ടില്‍ ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് സെന്‍ട്രല്‍ ബെയ്റൂട്ടില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണ്.

Advertisment

മാസങ്ങളായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിന് പിന്നാലെ യുഎസ് പ്രതിനിധി അമോസ് ഹോച്ച്സ്റ്റീന്‍ മേഖലയിലേക്ക് പോയിരുന്നു.

ലെബനനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 3,500 ലധികം ആളുകള്‍ ലെബനനില്‍ കൊല്ലപ്പെട്ടു.
പോരാട്ടത്തെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ആളുകളെ അല്ലെങ്കില്‍ ലെബനനിലെ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഇസ്രായേലിന്റെ ഭാഗത്ത്, വടക്കന്‍ ഇസ്രായേലിലെ ബോംബാക്രമണത്തിലും പോരാട്ടത്തിലും ഏകദേശം 90 സൈനികരും 50 ഓളം സാധാരണക്കാരും കൊല്ലപ്പെട്ടു.

 

 

Advertisment