/sathyam/media/media_files/2025/04/11/2UgiuJU2esqbnuXy3fni.jpg)
ഗാസ: ഗാസയിൽ ഹമാസ്-ഇസ്രായേല് യുദ്ധത്തിൽ ഇപ്പോൾ ഗാസയിലെ ജനജീവിതം നരകസമാനമായിരിക്കുകയാണ്. വ്യോമാക്രമണങ്ങളിൽ ഗാസ തകര്ന്ന് തരിപ്പണമായിരിക്കുകയാണ്. ഗാസയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ തകർന്ന് തരിപ്പണമായിരിക്കുകയാണ്.
17,000 വിദ്യാർഥികൾ.. മെഡിസിൻ, കെമിസ്ട്രി,ലിറ്ററേച്ചർ, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിൽ പഠനവും റിസേർച്ചും. അതിൽ 60% വിദ്യാർത്ഥികളും വനിതകളായിരുന്നു. ഇന്ന് അവിടം ഒരു ശ്മശാനഭൂമിക്കു തുല്യമാണ്. വീടും കൂട്ടരും നഷ്ടപ്പെട്ട നൂറുകണക്കിന് അശരണരുടെ അഭയകേന്ദ്രമായി അവിടം മാറ്റപ്പെട്ടു. ഗാസാ യൂണിവേഴ്‌സിറ്റിയുടെ അവസ്ഥയാണ് പറഞ്ഞുവന്നത്..
യുദ്ധം തുടങ്ങിയശേഷം ഹമാസ് ഭീകരർ തമ്പടിച്ചിരുന്നു എന്ന സംശയത്തിൽ ഇസ്രായേൽ ദിവസങ്ങൾ നീണ്ട ബോംബിങ്ങിൽ ആ ക്യാമ്പസ് മുഴുവൻ തവിടുപൊടിയാക്കി.. ക്ലാസ്സ് റൂമുകൾ ,ഫർണിച്ചറുകൾ, ഓഡിറ്റോറി യം ഒക്കെ വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു.
ഒടുവിൽ ഇസ്രായേൽ - ഹമാസ് യുദ്ധവിരാമത്തിനുശേഷം ഗാ സയിലെ വീട് നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾ തകർന്നടിഞ്ഞ യൂണിവേഴ്സിറ്റി തങ്ങളുടെ താൽക്കാലിക ഷെൽട്ടറാക്കിമാറ്റി. ഇസ്രായേൽ വീണ്ടും ബോംബാ ക്രമണം നടത്തിയാൽ മരിക്കാൻ സജ്ജരായാണ് ഇന്ന് അവരവിടെ ദിനങ്ങൾ തള്ളിനീക്കുന്നത്.
ലൈബ്രറിയിലെ പതികരിഞ്ഞ ബുക്കുകളുടെ പേപ്പറുകളും ഫർണീച്ചറുകളും കത്തിച്ചാണ് അവർ ആഹാരം പാകം ചെയ്യു ന്നത്. വിറകിനും ഗ്യാസിനും മാർഗ്ഗമില്ല. ഇവരെ തിരിഞ്ഞുനോ ക്കാൻ റെഡ് ക്രോസ്സ് പോലും തയ്യാറായിട്ടില്ല.
മിക്കവരും പട്ടി ണിയിലാണ്. ദുരിതാശ്വാസക്യാമ്പിലെ നീണ്ട ക്യൂവിൽ ദിവ സങ്ങൾ പോയി നിന്നാലാണ് എന്തെങ്കിലും കിട്ടുന്നത്. അതും ഇസ്രായേൽ ഇടയ്ക്കിടെ തടയുന്നതുകൊണ്ട് വിശപ്പ് ഒരു ശീല മായി പലർക്കും മാറിക്കഴിഞ്ഞു.
ലഭിക്കുന്ന സാധനങ്ങൾ കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ തന്നെ പര്യാപ്തമല്ല. എന്തെങ്കിലും ജോലിചെയ്യാനും അവസരമില്ലാതായി. തകർന്ന ഗാസാ യൂണിവേഴ്സിറ്റി ആശ്രയമാക്കിയ നൂറുകണക്കിനാൾ ക്കാരുടെ പത്തോളം നേർചിത്രങ്ങളാണ് ഇവിടെ നൽകുന്നത്.