പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാത്തതിൽ പ്രതിഷേധം; ഇറ്റലിയിൽ വ്യാപക അക്രമം

ഗാസയിലെ കൂട്ടക്കൊലകൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 'ലെറ്റ്സ് ബ്ലോക്ക് എവരിതിംഗ്' എന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു ഈ പ്രകടനങ്ങൾ

New Update
ITALY-PROTEST

മിലൻ: ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് പലസ്തീൻ അനുകൂല പ്രക്ഷോഭകർ ഇറ്റലിയിലെ റോം ഉൾപ്പെടെ നിരവധി നഗരങ്ങളിൽ പോലീസുമായി ഏറ്റുമുട്ടി.

Advertisment

 ഗാസയിലെ കൂട്ടക്കൊലകൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 'ലെറ്റ്സ് ബ്ലോക്ക് എവരിതിംഗ്' എന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു ഈ പ്രകടനങ്ങൾ.

മിലാനിലെ സെൻട്രൽ സ്റ്റേഷനിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടെ കറുത്ത വസ്ത്രം ധരിച്ച് പലസ്തീൻ പതാക വീശിയ ഒരു സംഘം പ്രതിഷേധക്കാർ ഒരു വടി ഉപയോഗിച്ച് സ്റ്റേഷനിലെ ജനൽ തകർക്കുകയും പോലീസിന് നേരെ കസേര എറിയുകയും ചെയ്തു.

ഏറ്റുമുട്ടലിൽ 60-ൽ അധികം പോലീസുകാർക്ക് പരിക്കേൽക്കുകയും മിലാനിൽ 10-ൽ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദക്ഷിണ നഗരമായ നേപ്പിൾസിൽ, ജനക്കൂട്ടം പ്രധാന റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്നപ്പോൾ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. അവരിൽ ചിലർ ട്രാക്കുകളിൽ കയറിയത് ട്രെയിൻ സർവീസുകൾക്ക് കാലതാമസമുണ്ടാക്കി.

വടക്കുപടിഞ്ഞാറൻ നഗരമായ ജെനോവയിൽ, നൂറുകണക്കിന് ആളുകൾ പലസ്തീൻ പതാക വീശി പ്രതിഷേധിച്ചു. യുകെ, ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെ യുഎൻ പൊതുസഭയിൽ കൂടുതൽ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായതിനോടൊപ്പമാണ് ഈ ഏറ്റുമുട്ടലുകൾ നടന്നത്

italy
Advertisment