Advertisment

പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകര നയങ്ങള്‍ ഒരിക്കലും വിജയിക്കില്ല, ശിക്ഷകളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഒരിക്കലും അവര്‍ക്ക് കരുതാനാകില്ല; ഭീകരാക്രമണങ്ങളുടെ കര്‍മ്മഫലം അനുഭവിക്കേണ്ടി വരുമെന്ന് എസ് ജയശങ്കര്‍

ഭീകരതയെ പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെന്നും അദ്ദേഹം വ്യക്‌തമാക്കി.

New Update
Jaishankar Warns Pakistan

ഐക്യരാഷ്‌ട്രസഭ: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.

Advertisment

മറ്റുള്ളവര്‍ക്ക് മേല്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ കര്‍മ്മഫലം ഇസ്ലാമാബാദ് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഐക്യരാഷ്‌ട്ര പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പ്രസംഗിക്കവെ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയാണ്, പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്നുള്ള ഭീകര നയങ്ങള്‍ ഒരിക്കലും വിജയിക്കില്ല. ശിക്ഷകളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് ഒരിക്കലും അവര്‍ക്ക് കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവൃത്തികള്‍ക്ക് തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാജ്യാന്തര വേദിയില്‍ ആദ്യമായാണ് ഇന്ത്യ ഇത്രയും കരുത്തുറ്റ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും നയതന്ത്ര പ്രതിനിധിയും ഇന്ത്യയ്ക്കെതിെര നടത്തിയ കടുത്ത ആക്രമണങ്ങള്‍ ജയശങ്കർ തള്ളി.

ഇസ്ലാമാബാദ് ഇത്തരം ഭ്രാന്തുകള്‍ അവിടുത്തെ ജനങ്ങളിലേക്ക് പകരുകയാണെന്ന് ഇസ്ലാമാബാദിന്‍റെ ഭീകരതയോടുള്ള പ്രത്യയശാസ്‌ത്ര പ്രതിബദ്ധത ചൂണ്ടിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു. അവരുടെ മൊത്ത ആഭ്യന്തര ഉത്പാദനവും കയറ്റുമതിയും ഭീകരതയുടെ രൂപത്തിലാകും കണക്കാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവരുടെ രാജ്യത്ത് സംഭവിക്കുന്നതിന് ലോകത്തെ കുറ്റം പറയാനാകില്ല. അവരവര്‍ ചെയ്‌ത തെറ്റിന്‍റെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്നും പാകിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും മതപരമായ ഭിന്നതകളും സാമ്പത്തിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ജയശങ്കർ പറഞ്ഞു.

ഭീകരതയെ പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമാണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളെന്നും അദ്ദേഹം വ്യക്‌തമാക്കി.

കാര്യങ്ങള്‍ കൈവിട്ട് പോയതോടെ പല രാജ്യങ്ങള്‍ക്കും പിന്നാക്കം പോകേണ്ടി വന്നു. ചിലര്‍ ബോധപൂര്‍വമുള്ള തെരഞ്ഞെടുക്കലുകള്‍ നടത്തി. പാകിസ്ഥാന്‍റെ തെറ്റുകള്‍ മറ്റുള്ളവരെയും ബാധിച്ചു. പാകിസ്ഥാനിലെ ഭീകരരെ ചൈന സംരക്ഷിക്കുന്നുവെന്ന ആരോപണവും ജയശങ്കർ ഉയര്‍ത്തി.

 

Advertisment