പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ ഭീ​ക​ര​ന്‍റെ ഭാ​ര്യ ജ​യ്ഷെ മു​ഹ​മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​ൽ. ജ​മാ​ത്തു​ൽ മൊ​മി​നാ​ത്തി​ൽ ചേ​ർ​ന്ന​ത് ഉ​മ​ർ ഫ​റൂ​ഖി​ന്‍റെ ഭാ​ര്യ അ​ഫീ​റ ബീ​ബി​

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​നു ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​ർ സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്.

New Update
Terrorist attack

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഭീ​ക​ര​ന്‍റെ ഭാ​ര്യ ജ​യ്ഷെ മു​ഹ​മ​ദി​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​ൽ. 

Advertisment

ജ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ ക​മാ​ൻ​ഡ​റാ​യി​രു​ന്ന ഉ​മ​ർ ഫ​റൂ​ഖി​ന്‍റെ ഭാ​ര്യ അ​ഫീ​റ ബീ​ബി​യാ​ണ് ജ​മാ​ത്തു​ൾ മൊ​മി​നാ​ത്തി​ൽ ചേ​ർ​ന്ന​ത്. 

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​നു ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​ർ സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്. 

2019 ൽ ​ജ​മ്മു ക​ശ്മീ​രി​ലെ ഡാ​ച്ചി​ഗാം നാ​ഷ​ന​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഉ​മ​ർ ഫാ​റൂ​ഖ് കൊ​ല്ല​പ്പെ​ട്ട​ത്.

2019ലെ ​പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​ണ് ഭീ​ക​ര​ൻ ഉ​മ​ർ ഫാ​റൂ​ഖ്. 

ജ​മാ​ത്തു​ൾ മൊ​മി​നാ​ത്തി​ന്‍റെ പ്ര​ധാ​ന മു​ഖ​മാ​യ അ​ഫീ​റ ബീ​ബി ഇ​പ്പോ​ൾ വ​നി​താ ബ്രി​ഗേ​ഡി​ന്‍റെ ഷൂ​റ (ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ) അം​ഗം കൂ​ടി​യാ​ണ്. 

മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി സാ​ദി​യ അ​സ്ഹ​റും സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തു​ണ്ട്.

കാ​ണ്ഡ​ഹാ​ർ വി​മാ​ന റാ​ഞ്ച​ലി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​ണ് സാ​ദി​യ​യു​ടെ ഭ​ർ​ത്താ​വ് ഭീ​ക​ര​ൻ യൂ​സ​ഫ് അ​സ്ഹ​ർ. 

ഇ​യാ​ൾ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള അ​സ്ഹ​റി​ന്‍റെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് സാ​ദി​യ​യാ​ണ്. 

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് അ​ഫീ​റ ബീ​ബി​യും.

Advertisment