New Update
/sathyam/media/media_files/2025/10/07/ap10_04_2025_000006b-2025-10-07-06-20-48.jpg)
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്കൂളിൽ നിന്ന് 54 മൃതദേഹങ്ങൾ കണ്ടെത്തി.
Advertisment
കാണാതായ പതിമൂന്നിലധികം പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 104 പേർ സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ജക്ക്ഹാമറുകൾ ഘടിപ്പിച്ച ഖനന യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്.
നിരവധി കെട്ടിടാവശിഷ്ടങ്ങൾ ഇതിനകം നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബുക്കൾ ഇളകി വിഴുന്നത് രക്ഷാപ്രവർത്തന്നതിന് വലിയ വെല്ലുവിളിയാണെന്നും അവർ വ്യക്തമാക്കി.
ജാവയിലെ സിഡോർജ് പട്ടണത്തിലെ അൽ ഖോസിനി സ്കൂൾ കെട്ടിടമാണ് സെപ്തംബർ 29 ന് തകർന്നു വീണത്.