New Update
/sathyam/media/media_files/2025/10/15/jakarta-shipyard-blast-2025-10-15-19-23-09.jpg)
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബതം നഗരത്തിലെ കപ്പൽ നിർമ്മാണശാലയിൽ പാമോയിലുമായി വന്ന കപ്പലിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.
Advertisment
റിയാവു ദ്വീപിലെ ബതം നഗരത്തിലുള്ള കപ്പൽ നിർമ്മാണശാലയിൽ, പാമോയിൽ ടാങ്കറുമായി വന്ന കപ്പലിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു.
ടാങ്കറിലെ കേടുപാടുകൾ പരിഹരിക്കുന്ന ജോലിയിൽ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുമ്പോൾ അവിടെ തീപിടിത്തമുണ്ടാവുകയായിരുന്നു. ഇതിനെത്തുടർന്ന് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഇതു കാരണം, ജോലിയിൽ ഏർപ്പെട്ടിരുന്ന 10 പേർ മരണമടഞ്ഞു. 21 പേർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ട്.