ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

New Update
4.2 magnitude earthquake hits Gujarat, tremors felt in Ahmedabad, Gandhinagar

ടോക്യോ: ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഖലയിൽ അനുഭവപ്പെട്ടിട്ടുള്ളത്.

Advertisment

ഭൂചലനത്തെ തുടർന്ന് റെയിൽ പാതകൾ തകരാനും വിള്ളലുകൾ വീഴാനും സാധ്യതകൾ നിലനിൽക്കുന്നതിനാൽ സംഭവത്തെ തുടർന്ന് ജപ്പാനിലെ പല പ്രദേശങ്ങളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. 

ഇതേ സമയത്തു തന്നെ ജപ്പാൻ്റെ പടിഞ്ഞാറൻ തീരത്തെ ഹൊൻഷുവിൽ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

10 കിലോമീറ്റർ ആഴത്തിലാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ, ഭൂചലനങ്ങളിൽ ഏതെങ്കിലും പ്രദേശത്ത് നാശനഷ്ടങ്ങളോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 

അതേസമയം, ഭൂകമ്പം ജപ്പാൻ തീരത്ത് സമുദ്രനിരപ്പിൽ നേരിയ വ്യതിയാനം വരുത്തിയേക്കാമെന്നും പക്ഷേ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ‘ജപ്പാൻ കാബിനറ്റ് ഓഫീസ്’ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു.

Advertisment