Advertisment

ഒടുവില്‍ ജപ്പാന്‍ ഫ്ളോപ്പി ഡിസ്ക് ഉപേക്ഷിച്ചു!

New Update
bbbbbbhgyt677777777

ഫ്ളോപ്പി ഡിസ്ക് എന്നു പറഞ്ഞാല്‍ ഇന്നത്തെ കൗമാരക്കാര്‍ക്ക് തീരെ പരിചയമുണ്ടാകണമെന്നില്ല. യുവാക്കള്‍ക്ക് കേട്ടുകേള്‍വിയെങ്കിലും കാണും. പക്ഷേ, ഈ കാലഹരണപ്പെട്ട ഡേറ്റ സ്റേറാറേജ് സാങ്കിതവിദ്യ അടുത്ത കാലം വരെ പ്രചാരത്തിലുള്ള ഒരു രാജ്യമുണ്ടായിരുന്നു~ ജപ്പാന്‍!

ലോകത്തു മറ്റേതു രാജ്യത്തെക്കാള്‍ കൂടുതല്‍ സാങ്കേതിക മുന്നേറ്റം നേടാന്‍ സാധിച്ചിട്ടും ഫ്ളോപ്പികളുടെ കാര്യത്തില്‍ പഴയ യുഗത്തില്‍ തന്നെ തുടരുകയായിരുന്നു ജപ്പാന്‍. എന്നാലിതാ, ഇപ്പോള്‍ അവരും ഫ്ളോപ്പി ഡിസ്കിനോട് വിട പറയാന്‍ തയാറായിരിക്കുന്നു.

കമ്പ്യൂട്ടറില്‍നിന്നുള്ള ഡേറ്റ സൂക്ഷിച്ചുവെക്കാനും പങ്കുവെക്കാനും 1971ല്‍ വികസിപ്പിച്ചതാണ് ഫ്ളോപ്പി ഡിസ്ക്. 1990കളുടെ അവസാനം വരെ ഇത് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം വരെ ജപ്പാനില്‍ സര്‍ക്കാറിന് രേഖകള്‍ സമര്‍പ്പിക്കാന്‍ ഫ്ലോപ്പി ഡിസ്കുകള്‍ ഉപയോഗിച്ചിരുന്നു. 2021ലാണ് ഈ പഴഞ്ചന്‍ സാങ്കേതിക വിദ്യക്കെതിരെ ജപ്പാന്‍ പോരാട്ടം തുടങ്ങിയത്.

സാങ്കേതിക വിഭാഗം മന്ത്രി താരോ കോനോയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഫാക്സ് യന്ത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും നേരത്തെ കോനോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഫാക്സിനുപകരം ഇ~മെയിലുകള്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ മടിച്ചതോടെ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഫ്ലോപ്പി ഡിസ്ക് ഉപയോഗം നിര്‍ത്താനുള്ള തീരുമാനത്തിന് വന്‍ പ്രതികരണമാണ് ജപ്പാനിലെ സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

കാലഘട്ടത്തോട് യോജിക്കാത്ത ഭരണത്തിന്റെ പ്രതീകമാണ് ഫ്ലോപ്പി ഡിസ്കുകള്‍ എന്നാണ് "എക്സ്'ല്‍ ഒരാള്‍ അഭിപ്രായപ്പെട്ടത്. മൂന്നര ഇഞ്ച് ഫ്ലോപ്പി ഡിസ്കിന് 1.44 എം.ബി ഡേറ്റ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 32 ജി.ബി ഡേറ്റ സംഭരിക്കുന്ന മെമ്മറി സ്ററിക്ക് പകര്‍ത്താന്‍ 22,000ത്തിലധികം ഡിസ്കുകള്‍ വേണം. ഡിസ്കുകളുടെ അവസാന നിര്‍മാതാക്കളായ സോണി 2011ല്‍ ഉല്‍പാദനം അവസാനിപ്പിച്ചു.

Advertisment