മുസ്‍ലിംകൾക്ക് ഖബറടക്കത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ജപ്പാൻ. മൃതദേഹം മറവു ചെയ്യണ്ട, ദഹിപ്പിച്ചാൽ മതിയെന്ന് സർക്കാർ. സർക്കാർ നിലപാടിൽ എതിർപ്പുമായി മനുഷ്യാവകാശ സംഘടനകൾ

New Update
jappan

ടോക്കിയോ: ജപ്പാനിൽ മുസ്‍ലിംകൾക്ക് ഖബറടക്കത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള വലതുപക്ഷ സർക്കാരിന്റെ നീക്കം വിവാദത്തിൽ. സനേ തകായിച്ചി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കടുത്ത ശവസംസ്കാര നിയന്ത്രണങ്ങൾ ചർച്ചയാകുന്നത്.

Advertisment

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് മൃതദേഹം മറവു ചെയ്യണമെന്നാണ്. എന്നാൽ ജപ്പാനിൽ ഭൂരിഭാഗം പേരും ദഹിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. മുസ്‌ലിം ശ്മശാനങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ ഭരണപക്ഷ എം.പി. മിസുഹോ ഉമെമുറ അതിനെ നിരസിച്ചു.

“ദഹിപ്പിക്കുന്ന ശവസംസ്കാരം സ്വീകരിക്കുകയോ, അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കുകയോ ചെയ്യാം” എന്നായിരുന്നു ഉമെമുറയുടെ നിർദേശം. എന്നാല്‍ ഇസ്‌ലാമിൽ ശവദാഹം വിലക്കപ്പെട്ടിരിക്കുന്നതാണ്.

സർക്കാരിന്റെ ഈ നിലപാട് മനുഷ്യാവകാശ സംഘടനകൾ അം​ഗീകരിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലും വൻ എതിർപ്പാണ് ഉയരുന്നത്. 

Advertisment