ഇറാനിൽ രണ്ടാമത്തെ ജപ്പാൻ പൗരനും തടവിൽ; ഉടൻ മോചിപ്പിക്കണമെന്ന് ജപ്പാൻ

ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിന് മുമ്പാണ് ഈ രണ്ടാമത്തെ പൗരന്‍ തടവിലാക്കപ്പെട്ടതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ടോക്കിയോ: ഇറാനില്‍ രണ്ടാമതൊരു ജപ്പാന്‍ പൗരന്‍ കൂടി തടവിലാക്കപ്പെട്ടതായി ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തടവിലുള്ള രണ്ട് പേരെയും എത്രയും വേഗം മോചിപ്പിക്കണമെന്ന് ജപ്പാന്‍ ഇറാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്.

Advertisment

ഫെബ്രുവരി 28-ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിന് മുമ്പാണ് ഈ രണ്ടാമത്തെ പൗരന്‍ തടവിലാക്കപ്പെട്ടതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.


തടവിലാക്കപ്പെട്ട വ്യക്തി സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും ജപ്പാന്‍ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ എപ്പോള്‍, എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നോ മറ്റ് വിവരങ്ങളോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.


കഴിഞ്ഞ മാസം ഒരു ജപ്പാന്‍ പൗരനായ മാധ്യമപ്രവര്‍ത്തകന്‍ ഇറാനില്‍ തടവിലാക്കപ്പെട്ട വിവരം പുറത്തുവന്നിരുന്നു. രണ്ടാമത്തെ അറസ്റ്റ് ഈ സംഭവവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

നിലവില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ജപ്പാന്‍ സര്‍ക്കാര്‍.

Advertisment