/sathyam/media/media_files/2025/10/05/hbb-2025-10-05-05-43-52.jpg)
ജപ്പാന്റെ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകയിച്ചിയെ ഭരണ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ ഡി പി) നേതാവായി തിരഞ്ഞെടുത്തതോടെ രാജ്യത്തു ആദ്യമായി വനിതാ പ്രധാനമന്ത്രിക്കു വഴിയൊരുങ്ങി.അവർ ഒക്ടോബർ 15നു സ്ഥാനമേൽക്കും.
എൽ ഡി പി നേതൃത്വ മത്സരത്തിൽ സനേ തകയിച്ചി 185 വോട്ടും എതിരാളി ഷിഞ്ജിരോ കോസുമി 156 വോട്ടും നേടിയാണ് അഞ്ചു പേർ ഉൾപ്പെട്ട റൺഓഫ് അവസാനിച്ചത്.
വലതുപക്ഷ നിലപാടുകളുള്ള തകയിച്ചി (64) പുരുഷ മേധാവിത്വം ശീലമാക്കിയ ജാപ്പനീസ് രാഷ്ട്രീയത്തിൽ വനിതകൾക്കു വേണ്ടിയും തീവ്ര നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ്. ബ്രിട്ടന്റെ ഉരുക്കുവനിത എന്നു പേരെടുത്ത മാർഗരറ്റ് താച്ചറാണ് അവരുടെ ആരാധ്യ വനിത.
കടുത്ത ഭിന്നതകൾ പ്രകടമായി നിൽക്കുന്ന എൽ ഡി പിയെ ഒന്നിച്ചു നിർത്തുന്നത് പുതി നേതാവിനു കടുത്ത വെല്ലുവിളിയാവും. ടി വി ഹോസ്റ്റ, മെറ്റൽ ഡ്രമ്മർ എന്നിങ്ങനെയുളള പ്രസിദ്ധിയും ഉള്ളതു കൊണ്ട് അവർ അറിയപ്പെട്ട നേതാവാണ്. പക്ഷെ സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും നേതൃത്വത്തെ പെട്ടെന്നു ബാധിക്കുന്ന അവസ്ഥയാണ് ജപ്പാനിൽ.
പാർലമെന്റിന്റെ ഇരു സഭകളിലും എൽ ഡി പിക്കു ക്ഷീണം സംഭവിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചത്.