മരുഭൂമിയിലെ അത്ഭുത കാഴ്ചയായി ജബൽ അൽ ഗാര, ലോക പൈതൃക പട്ടികയിൽ

New Update
algara

 ദമാം: സൗദി അറേബ്യയുടെ അത്ഭുത കാഴ്ചകളിൽ ഒന്നായ ജബൽ അൽ ഗാര. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച, കിഴക്കൻ പ്രവശിയിലെ സമുദ്ര നിരപ്പിൽ നിന്ന് ഉയർന്ന കുന്നും പ്രദേശമായ ചുണ്ണാമ്പു മലകൾ കൊണ്ടുള്ള ഗുഹകൾ തീർത്ത അത്ഭുത മലമടക്കുകളാണ് ജബൽ അൽ ഗാര.

Advertisment

ദമാമിൽ നിന്ന് 130 കിലോമീറ്ററും റിയാദിൽ നിന്ന് 370 കിലോമീറ്റർ ദൂരെയും  സമുദ്രത്തിനോട് ചേർന്ന് നിൽക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും കൂടുതൽ ഈത്തപ്പഴകൃഷികളുള്ള അൽ ഹാസ ഹുഫുഫിൽ പട്ടണത്തോട് ചേർന്നാണ് 13 കിലോമീറ്റർ ചുറ്റളവിലുള്ള ജബൽ അൽ ഗാര.

algara2


ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കവാടത്തിൽ നിന്ന് ടിക്കറ്റ് എടുത്ത്ചരിത്ര പ്രധാനമായ എക്സിബിഷൻ സെന്ററിലെ പ്രദർശനങ്ങൾ കാണുവാനും കൃത്യമായി ചരിത്രം വിവരിച്ചു കൊടുക്കുവാനും ആധുനിക സംവിധാനത്തോടുകൂടിയുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.


പൊള്ളുന്ന ചൂടിൽ പോലും 20 ഡിഗ്രിക്ക് താഴെ താപനിലയാണ് ജബൽ അൽ ഗാര പർവ്വതത്തിന്റെ ഗുഹകളിൽ.ഗുഹകൾ പ്രകാശരൂപിതമാക്കിയിട്ടുണ്ട്. 


യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റു വിദേശികൾ നൂറുകണക്കിന് പേർ ദിവസവും അത്ഭുത കാഴ്ച കാണുവാൻ എത്തുന്നുണ്ട്.തണുപ്പ് കാലങ്ങളിൽ ചൂട് കാലാവസ്ഥ ആണ് മലയിടുക്കൽ.

algara3

 മലയുടെ മുകളിൽ നിന്ന്  കടൽത്തീരം, കൃഷിയിടങ്ങൾ കാണുവാനും മലയുടെ മുകളിൽ കയറുന്ന സഞ്ചാരികൾ ഉണ്ട്. സൗദി ടൂറിസം ടിക്കറ്റ് നിരക്കിലാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്

Advertisment