എപ്സ്റ്റീന്റെ 'ബേബി റാഞ്ച്': സ്വന്തം ബീജം ഉപയോഗിച്ച് ഒരു 'സൂപ്പർ റേസിനെ' സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ആശയത്തില്‍ എപ്സ്റ്റീന്‍ ആകൃഷ്ടനായിരുന്നു

New Update
Untitled

ന്യൂയോര്‍ക്ക്: ലോകത്തെ പിടിച്ചുകുലുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ക്രൂരതകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.

Advertisment

അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള തന്റെ രഹസ്യ താവളം കേന്ദ്രീകരിച്ച് ഒരു 'സൂപ്പര്‍ റേസിനെ' സൃഷ്ടിക്കാന്‍ എപ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നതായി പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നു. ഒരേസമയം ഇരുപതോളം സ്ത്രീകളെ തന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാക്കി ഒരു പുതിയ വംശത്തെ തന്നെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഇയാളുടെ വിചിത്ര ലക്ഷ്യം.


സാന്റാ ഫേയ്ക്ക് സമീപമുള്ള തന്റെ വിശാലമായ ഫാം ഹൗസിനെ ഒരു പ്രജനന കേന്ദ്രമാക്കാന്‍ എപ്സ്റ്റീന്‍ ആഗ്രഹിച്ചിരുന്നതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ആശയത്തില്‍ എപ്സ്റ്റീന്‍ ആകൃഷ്ടനായിരുന്നു. എന്നാല്‍ ഇയാള്‍ ഇതിനെ വംശീയമായ ഉന്നതിക്കായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.

സ്റ്റീഫന്‍ ഹോക്കിംഗ് ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ശാസ്ത്രജ്ഞരുമായി അടുത്ത ബന്ധം സ്ഥാപിച്ച എപ്സ്റ്റീന്‍, തന്റെ ആശയങ്ങള്‍ക്ക് ബൗദ്ധികമായ പരിവേഷം നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് വന്‍തോതില്‍ സാമ്പത്തിക സഹായവും ഇയാള്‍ നല്‍കിയിരുന്നു.


എപ്സ്റ്റീന്റെ കൊട്ടാരസമാനമായ ഈ ഫാമില്‍ വെച്ച് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി നിരവധി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖരെ സന്തോഷിപ്പിക്കാനുള്ള ഇടമായിട്ടാണ് ഇയാള്‍ ഈ സ്ഥലത്തെ ഉപയോഗിച്ചിരുന്നത്. തന്റെ മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കണമെന്ന ആഗ്രഹവും ഇയാള്‍ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.


ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട രേഖകളില്‍, ഒരു കൗമാരക്കാരിക്ക് ജന്മം നല്‍കേണ്ടി വന്ന കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം മാറ്റിയതായും സൂചനയുണ്ട്. എപ്സ്റ്റീന്റെ പങ്കാളി ഗിസ്ലെയ്ന്‍ മാക്സ്വെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഇത്തരം കാര്യങ്ങള്‍ നടന്നതെന്ന് ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു.

Advertisment