ജറൂസലേമിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. അക്രമികളെ സൈന്യം വധിച്ചു

രാവിലെ പത്തോടെ കാറിൽ എത്തിയ അക്രമികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർക്കുനേരെയും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ വെടിവെക്കുകയായിരുന്നു.

New Update
photos(203)

ജറൂസലേം: ജറൂസലേമിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Advertisment

അധിനിവിഷ്ഠ ജറുസലേമിലെ റാമോത്ത് ജങ്ഷനില്‍ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്. രാവിലെ പത്തോടെ കാറിൽ എത്തിയ അക്രമികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർക്കുനേരെയും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ വെടിവെക്കുകയായിരുന്നു.

ആക്രമണം നടത്തിയ രണ്ടുപേരെയും ഇസ്രായേൽ സേന വെടിവെച്ചു കൊന്നു. ഇവർ പലസ്തീൻ വംശജരാണെന്നാണ് ഇസ്രയേൽ പൊലീസ് അറിയിക്കുന്നത്. വെടിവെപ്പ് നടക്കുമ്പോൾ ആളുകൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Advertisment