New Update
/sathyam/media/media_files/2025/10/13/trump-israel-2025-10-13-22-15-17.png)
ജറുസലേം: ഇസ്രായേൽ പാർലമെന്റിൽ പ്രസിഡന്റ് ട്രംപ് സംസാരിക്കുന്നതിനിടെ എം.പി.മാർ മുദ്രാവാക്യം വിളിച്ച് രം​ഗത്തെത്തി.
Advertisment
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിന്റെ മുഖ്യ ശിൽപിയായ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നതിനായി ഇസ്രായേൽ പാർലമെന്റിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.
പാർലമെന്റിൽ പ്രസിഡന്റ് ട്രംപ് സംസാരിക്കുന്ന സമയത്ത്, രണ്ട് അംഗങ്ങൾ പെട്ടെന്ന് ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെ ഇസ്രായേൽ പാർലമെന്റിൽ കോളിളക്കമുണ്ടായി. അവരെ രണ്ടുപേരെയും സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി.
ഐമൻ ഓഡെ, ഓഫർ കാസിഫ് എന്നിവരാണ് മുദ്രാവാക്യം വിളിച്ച രണ്ട് അംഗങ്ങൾ. അവരിൽ ഒരാൾ 'വംശഹത്യ' എന്ന് എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചിരുന്നു. ഈ സംഭവം ഇപ്പോൾ ചർച്ചാവിഷയമായിരിക്കുകയാണ്.