/sathyam/media/media_files/2025/10/15/redcross-2025-10-15-20-40-20.jpg)
ജെറുസലേം: തങ്ങളുടെ രാജ്യക്കാരനായ ബന്ദിയുടെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹമാണ് കൈമാറിയതെന്ന് ആരോപിച്ച് ഹമാസിനെതിരെ ഇസ്രായേൽ രം​ഗത്ത്.
ഇസ്രായേലും ഹമാസും തമ്മിൽ 2 വർഷമായി നീണ്ടുനിന്ന യുദ്ധം, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ശ്രമഫലമായി താൽക്കാലികമായി അവസാനിച്ചു. അമേരിക്ക മുന്നോട്ട് വെച്ച 20 ഇന പദ്ധതികളുടെ ആദ്യ ഘട്ടത്തിന് മാത്രമാണ് ഇരുപക്ഷവും അംഗീകാരം നൽകിയിട്ടുള്ളത്.
ഇരുപക്ഷവും ബന്ദികളെ പരസ്പരം വിട്ടയച്ചു. കൂടാതെ, 4 ബന്ദികളുടെ മൃതദേഹങ്ങൾ അടങ്ങിയ പെട്ടികൾ ഹമാസ് അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറി.
ആകെ 28 ബന്ദികളുടെ മൃതദേഹങ്ങളിൽ 4 പേരുടെ മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ഇസ്രായേൽ, അവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഒരു മൃതദേഹം തങ്ങളുടെ രാജ്യക്കാരന്റേതല്ലെന്ന് ഇസ്രായേൽ അറിയിച്ചു.
ഈ സാഹചര്യത്തിൽ, തങ്ങളുടെ രാജ്യക്കാരായ ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൃത്യമായി കൈമാറണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.