ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍, സൈനിക നടപടി പുതിയ ഘട്ടത്തിലേക്ക്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസ പിടിച്ചടക്കാനുള്ള പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു

New Update
1001187253

ജറുസലേം: ഗാസ സിറ്റി പൂര്‍ണമായും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി സൈനിക നടപടി ആരംഭിച്ചെന്ന് ഇസ്രയേല്‍. 

Advertisment

ഗാസ നഗരം മുഴുവന്‍ പിടിച്ചെടുക്കുന്നതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ 'പ്രാഥമിക നടപടികള്‍' ആരംഭിച്ചെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രഖ്യാപനം.

ഇനികനം തന്നെ ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച ഗാസ പിടിച്ചടക്കാനുള്ള പദ്ധതിയ്ക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

ഇതുപ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതായി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് ബുധനാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.

 സൈനിക നീക്കത്തിന്റെ ഭാഗമായി 60,000 കരുതല്‍സൈനികരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു. യുദ്ധമുഖത്തുള്ള 20,000 കരുതല്‍സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തിട്ടുണ്ട്

Advertisment