New Update
/sathyam/media/media_files/2025/03/11/Zfh53kln6C1bznfr8YRK.jpg)
ജെറുസലേം: ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നെതന്യാഹുവിനാണെന്ന് മൂന്നിലൊന്ന് ഇസ്രായേലികളും അഭിപ്രായപ്പെടുന്നുവെന്ന് സർവേ റിപ്പോർട്ട്.
Advertisment
ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരിയിൽ നടത്തിയ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. 48 ശതമാനം പേർ നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 24.5 ശതമാനം ആളുകൾ ഗസ്സ യുദ്ധത്തിന് ശേഷം പദവിയൊഴിഞ്ഞാൽ മതിയെന്നാണ് അഭിപ്രായപ്പെട്ടത്.
14.5 ശതമാനം ആളുകൾ നെതന്യാഹു ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എന്നാൽ രാജിവെക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. 10 ശതമാനം ആളുകൾ മാത്രമാണ് രാജിവെക്കുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് പറഞ്ഞത്.