750 കോടി രൂപ വില ജെവലിൻ മിസൈൽ സംവിധാനവും എക്സ്കാലിബർ ആർട്ടിലറി ഷെല്ലുകളും അമേരിക്കയിൽ നിന്നും വാങ്ങാൻ ഇന്ത്യ.40 മുതൽ 57 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് എക്സ്കാലിബർ ഷെല്ലുകൾ

ടാങ്കുകൾ, ബങ്കറുകൾ, ഗുഹകൾ തുടങ്ങി ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന, 'ഫയർ-ആൻഡ്-ഫൊർഗെറ്റ്' (വിക്ഷേപിച്ച ശേഷം ലക്ഷ്യസ്ഥാനം തേടിപ്പോകുന്ന) തരത്തിലുള്ള മീഡിയം റേഞ്ച് മിസൈലാണിത്.

New Update
JEVELIN

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ആയുധ വിൽപ്പനയിൽ നിർണായക ചുവടുവെപ്പുമായി അമേരിക്ക. 

Advertisment

90 ദശലക്ഷം ഡോളറിലധികം (ഏകദേശം 750 കോടി രൂപ) വില വരുന്ന ആന്റി ടാങ്ക് ജെവലിൻ മിസൈൽ സംവിധാനവും എക്സ്കാലിബർ ആർട്ടിലറി ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകി. 


47.1 ദശലക്ഷം ഡോളർ (ഏകദേശം 392 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന എം982എ1 എക്സ്കാലിബർ പ്രിസിഷൻ-ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളും, 45.7 ദശലക്ഷം ഡോളർ (ഏകദേശം 380 കോടി രൂപ) വില വരുന്ന ജെവലിൻ മിസൈലുകളും ഇന്ത്യക്ക് വിൽക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സിഎ) പ്രസ്താവനയിൽ അറിയിച്ചു.

വിൽപ്പനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി യുഎസ് കോൺഗ്രസിന് കൈമാറി.

ഈ ആയുധങ്ങളിലൂടെ നിലവിലുള്ളതും ഭാവിയിൽ സംഭവിക്കാൻ ഇടയുള്ളതുമായ ഭീഷണികളെ നേരിടുന്നതിനുള്ള ഇന്ത്യയുടെ ശേഷി വർധിപ്പിക്കുമെന്ന് ഡിഎസ്‌സിഎ അറിയിച്ചു. 

ഒരാൾക്കു തന്നെ വഹിക്കാനും വിക്ഷേപിക്കാനും സാധിക്കുന്ന ആന്റി ടാങ്ക് മിസൈലാണ് ജെവലിൻ. 

india

100 എഫ്‌ജിഎം-148 ജെവലിൻ റൗണ്ടുകൾ, ഒരു ജെവലിൻ ഫ്ലൈ-ടു-ബൈ മിസൈൽ, 25 ലൈറ്റ് വെയിറ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ എന്നിവയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

ടാങ്കുകൾ, ബങ്കറുകൾ, ഗുഹകൾ തുടങ്ങി ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന, 'ഫയർ-ആൻഡ്-ഫൊർഗെറ്റ്' (വിക്ഷേപിച്ച ശേഷം ലക്ഷ്യസ്ഥാനം തേടിപ്പോകുന്ന) തരത്തിലുള്ള മീഡിയം റേഞ്ച് മിസൈലാണിത്.

40 മുതൽ 57 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് എക്സ്കാലിബർ ഷെല്ലുകൾ.

 ലക്ഷ്യസ്ഥാനത്ത് കൃത്യമായ പ്രഹരം ഏൽപ്പിക്കാൻ സാധിക്കുന്നവയാണ്. ബോഫോഴ്‌സ്, എം777 ഹോവിറ്റ്‌സർ, കെ9 വജ്ര, ധനുഷ് തുടങ്ങി ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള എല്ലാ 155 എംഎം ആർട്ടിലറി ഗണ്ണുകളിൽ നിന്ന് എക്സ്കാലിബർ തൊടുക്കാനാവും. 2019-ൽ കരസേന ഏകദേശം 600 റൗണ്ട് എക്സ്കാലിബർ ഷെല്ലുകൾ സംഭരിച്ചിരുന്നു.

Advertisment