ആഗോള വിപണിയിൽ 'തണ്ടർ' തരംഗം; പാകിസ്താന്റെ യുദ്ധവിമാനങ്ങൾക്കായി ക്യൂ നിൽക്കുന്നത് അഞ്ച് രാജ്യങ്ങൾ; ഉൽപ്പാദനം പ്രതിസന്ധിയിൽ

സൗദി അറേബ്യ ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കരാറിലൂടെ 50 വിമാനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നു. ഇന്‍ഡോനേഷ്യ 40 വിമാനങ്ങള്‍ക്കായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നു.

New Update
Untitled

ഇസ്ലാമാബാദ്: പാകിസ്താനും ചൈനയും സംയുക്തമായി നിര്‍മ്മിക്കുന്ന ജെഎഫ്-17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് കുതിച്ചുയരുന്നു.

Advertisment

കുറഞ്ഞ ചിലവും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വിമാനങ്ങള്‍ വാങ്ങാന്‍ സൗദി അറേബ്യയും ഇന്‍ഡോനേഷ്യയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റാന്‍ ആവശ്യമായ ഉല്‍പ്പാദന ശേഷി നിലവില്‍ പാകിസ്താനില്ലാത്തത് തിരിച്ചടിയാകുന്നു.


കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ താഴെ പറയുന്ന രാജ്യങ്ങളാണ് ജെഎഫ്-17 വിമാനങ്ങള്‍ക്കായി പാകിസ്താനെ സമീപിച്ചത്. 

സൗദി അറേബ്യ ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കരാറിലൂടെ 50 വിമാനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നു. ഇന്‍ഡോനേഷ്യ 40 വിമാനങ്ങള്‍ക്കായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തുന്നു.


ബംഗ്ലാദേശും ലിബിയയും 16 വിമാനങ്ങള്‍ വീതം വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇറാഖ് വിമാനങ്ങള്‍ വാങ്ങുന്നതിനായി പാകിസ്താന്‍ സായുധ സേനയുമായി ബന്ധപ്പെട്ടു.


നിലവില്‍ അസര്‍ബൈജാന്‍, നൈജീരിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

ആവശ്യക്കാര്‍ ഏറുമ്പോഴും ഉല്‍പ്പാദനത്തിലെ പരിമിതി പാകിസ്താനെ കുഴപ്പിക്കുന്നുണ്ട്.

Advertisment