New Update
/sathyam/media/media_files/QIvkX9FoQEK0xjyZDjgv.jpg)
യുഎസ് : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നായ കമാൻഡറുടെ കടിയേറ്റ് രഹസ്യാന്യേഷണ ഉദ്യോഗസ്ഥർ വലഞ്ഞിരുന്നെന്ന് വിവരം. ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട കമാൻഡർ 24 വട്ടം ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ രേഖകൾ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. കടിയേറ്റ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും മറ്റും സുരക്ഷാകാരണങ്ങളാൽ മായ്ച്ച ശേഷമാണ് രേഖകൾ പുറത്തുവിട്ടത്. ശല്യം കടുത്തതോടെ നായയെ വൈറ്റ്ഹൗസിൽനിന്നു മാറ്റിയിരുന്നു.
Advertisment
2022 ഒക്ടോബറിനും 2023 ജൂലൈയ്ക്കും ഇടയിലായിരുന്നു കമാൻഡറുടെ ആക്രമണങ്ങൾ. ഉദ്യോഗസ്ഥരുടെ കൈത്തണ്ട, കൈമുട്ട്, അരക്കെട്ട്, നെഞ്ച്, തുട തുടങ്ങിയിടത്തെല്ലാം നായ കടിച്ചു. ഇതിൽ എല്ലാ സംഭവങ്ങളും രേഖകളിലില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരു ഏജന്‍റിന് ഗുരുതരമായ കടിയേറ്റതോടെയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ നായയെ മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us