New Update
/sathyam/media/media_files/2025/05/04/qpbjiB7A16jS3GKcr6I2.jpg)
ജുബാ: ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെ ബോംബാക്രമണം. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുയും ചെയ്തതായി റിപ്പോർട്ട്.
Advertisment
പഴയ ഫാംഗക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് മെഡിക്കൽ ചാരിറ്റി സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേസ് പറഞ്ഞു.
ആശുപത്രിക്കു നേരെ നടന്ന ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നും ആക്രമണത്തെ അപലപിക്കുന്നതായും ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേസ് വ്യക്തമാക്കി.
രാജ്യത്തിന്റെ വടക്കു ഭാഗത്ത് പ്രവർത്തിക്കുന്ന അവസാന ആശുപത്രിയും ഫാർമസിയുമാണ് ആക്രമണത്തിൽ തകർന്നതെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി.