കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവം; നൊഗുച്ചി പുരസ്കാരം നിരസിച്ച് ഇന്ത്യൻ വംശജയായ ജു​​മ്പാ ലാഹിരി

New Update
B

ന്യൂയോർക്ക്: പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പുരസ്കാരം നിരസിച്ച് പുലിസ്റ്റർ അവാർഡ് ജേതാവും ഇന്ത്യൻ വംശജയുമായ ജു​​മ്പാ ലാഹിരി.

Advertisment

ക്യൂൻസിലെ നൊഗുച്ചി മ്യൂസിയം നൽകുന്ന 2024ലെ ഇസാമു നൊഗുച്ചി പുരസ്കാരമാണ് ജു​​മ്പാ ലാഹിരി നിരസിച്ചത്. ജു​​മ്പാ ലാഹിരി പുരസ്കാരം നിഷേധിച്ച വിവരം നൊഗുച്ചി മ്യൂസിയമാണ് പുറത്തുവിട്ടത്.

എഴുത്തുകാരിയുടെ കാഴ്ചപ്പാടിനെ ആദരിക്കുന്നുവെന്നും സ്ഥാപനത്തിന്റെ പുതിയനയം എല്ലാവരുടെയും കാഴ്ചപ്പാടുമായും ഒത്തുപോകണമെന്നില്ലെന്നും വാർത്താക്കുറിപ്പിൽ മ്യൂസിയം അധികൃതർ വ്യക്തമാക്കി.

 

 

 

 

Advertisment