ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച ലിബറല്‍ പാര്‍ട്ടി നേതാവ് സ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദി ഗ്ലോബ് ആന്‍ഡ് മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ പാര്‍ട്ടി പ്രതിപക്ഷ കണ്‍സര്‍വേറ്റീവുകളോട് ദയനീയമായി തോല്‍ക്കുമെന്ന സര്‍വേ റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തിലാണ് ഈ നീക്കം
രാജ്യത്തിന്റെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സ്ഥാനമൊഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ട്രൂഡോയുടെ രാജി നീക്കം.
ബുധനാഴ്ച നടക്കുന്ന സുപ്രധാന ദേശീയ കോക്കസ് യോഗത്തിന് മുമ്പ് രാജിവെക്കാനുള്ള ട്രൂഡോയുടെ തീരുമാനം പ്രതീക്ഷിക്കാമെന്ന് സ്രോതസ്സുകള്‍ ദി ഗ്ലോബ് ആന്‍ഡ് മെയിലിനോട് പറഞ്ഞു
ട്രൂഡോ ഉടന്‍ രാജിവെക്കുമോ അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമോ എന്ന് വ്യക്തമല്ല.