ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ. ഈ സംഭവം നിങ്ങളെയാണ് ബാധിക്കുന്നത്.  ഉത്തരവാദിത്വം കമല ഹാരിസിനെന്ന് ബൈഡന്‍

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉപയോഗിച്ച വാക്ക് വന്‍ വിവാദമാകുന്നു.

New Update
bdsjfbksfnwk

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉപയോഗിച്ച വാക്ക് വന്‍ വിവാദമാകുന്നു.

Advertisment

 തന്ത്രപരമായ ചര്‍ച്ചകള്‍ നടക്കുന്ന വൈറ്റ് ഹൗസിലെ റൂസ്വെല്‍റ്റ് മുറിയിലാണ് ബൈഡന്റെ അധ്യക്ഷതയില്‍ കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് നഗരങ്ങളിലെ അഗ്‌നിബാധയെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. 


ചര്‍ച്ചയ്ക്കിടെ, വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് അമേരിക്കയെ ഞെട്ടിച്ച ഈ തീപിടിത്തം നമ്മള്‍ പ്രതീക്ഷിച്ചിതല്ലെന്നും, ഈ സംഭവം നിങ്ങളെയാണ് കൂടുതലായും ബാധിക്കുക എന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. 


അതിനാല്‍ അതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന് പറഞ്ഞ് തന്റെ ഉത്തരവാദിത്വം കമല ഹാരിസിന് കൈമാറുന്നതായി ബൈഡന്‍ ചര്‍ച്ചയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ബൈഡന്റെ ഈ വാക്കുകളും പ്രവര്‍ത്തികളുമാണ് വിവാദമായത്.


കാലിഫോര്‍ണിയ കത്തിയമര്‍ന്നപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും നടപടിയെടുക്കാത്തതിന് വ്യാപക വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും എതിരെ ഉണ്ടായിരിക്കുന്നത്.


 

Advertisment