ദുബായ് : ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്കാണ് അപകടം നടക്കുന്നത്. ഖുസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നാണ് യുവാവ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് സൂചന.
കുനിയിൽ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന.