കറാച്ചിയിൽ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം. 14 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 70 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്

മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. 1,200-ലധികം കടകൾ പ്രവർത്തിക്കുന്ന മാളിൽ തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. 

New Update
karachi blaze

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

Advertisment

കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണതോടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 70 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്.


മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് സൂചന. 1,200-ലധികം കടകൾ പ്രവർത്തിക്കുന്ന മാളിൽ തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. 


വായുസഞ്ചാരം കുറഞ്ഞതും കെട്ടിടങ്ങളുടെ ശാസ്ത്രീയമല്ലാത്ത നിർമ്മാണവുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്.

ഏകദേശം 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.


ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ അറിയിച്ചു.


സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് പാക് സർക്കാർ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാൾ പ്രവർത്തിച്ചിരുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

കാണാതായവർക്കായി സൈന്യത്തിന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തെരച്ചിൽ നടക്കുകയാണ്.

Advertisment