ബലാത്സം​ഗം ചെയ്തതിനു പ്രതികാരമായി പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി സഹോദരിമാർ

പാകിസ്ഥാനിലെ ഗുജ്‌റൻവാലയിൽ തിങ്കളാഴ്ചയായിരുന്നു പിതാവിനെ സഹോദരിമാർ തീകൊളുത്തിയത്. ​ഉറങ്ങി കിടന്നിരുന്ന പിതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

New Update
Pakistan Sisters Arrested

കറാച്ചി: ബലാത്സം​ഗം ചെയ്തതിനു പ്രതികാരമായി പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി സഹോദരിമാർ. പാകിസ്ഥാനിലെ ഗുജ്‌റൻവാലയിൽ തിങ്കളാഴ്ചയായിരുന്നു പിതാവിനെ സഹോദരിമാർ തീകൊളുത്തിയത്. ​ഉറങ്ങി കിടന്നിരുന്ന പിതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

Advertisment

ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നാൽ ചൊവ്വാഴ്ച അയാൾ മരണത്തിനു കീഴടങ്ങി. കേസുമായി ബന്ധപ്പെട്ട് രണ്ട് സഹോദരിമാരെ അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു. 

രണ്ട് വിവാഹം കഴിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടയാൾ. മൂത്ത കുട്ടി കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ പീഡനത്തിനു ഇരയാവുകയായിരുന്നു. 

എന്നാൽ ഇളയ മകളെയും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് പിതാവിനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റിസ്വാൻ താരിഖ് വെളിപ്പെടുത്തി.

Advertisment