വെല്ലുവിളി പാളിപ്പോയി, ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കടുത്ത് ഉഗ്ര സ്‌ഫോടനം . പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റി

പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും കറാച്ചിലും ഇന്ത്യ തിരിച്ചാക്രമണം നടത്തി.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Pakistan Prime Minister Shehbaz Sharif

കറാച്ചി: ഇന്ത്യയെ വെല്ലുവിളിച്ച പാക് പ്രധാനമന്ത്രി ഔദ്യോ​ഗിക വസതിവിട്ടൊഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്ക് ഒടി ഒളിച്ചെന്ന് റിപ്പോർട്ട്. 

Advertisment

പാകിസ്താനെതിരെയുള്ള പ്രത്യാക്രമണം ഇന്ത്യ ശക്തമാക്കുന്നതിനിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കടുത്ത് ഉഗ്ര സ്‌ഫോടനം നടന്നതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ സുരക്ഷിത സ്ഥാനം നോക്കിയുള്ള ഒളിച്ചോട്ടം. 


പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യ മാറ്റിയെന്നാണ് റിപ്പോർട്ട്.


പാക് അധീനതയിലുള്ള കശ്മീരിലെ മുസാഫറാബാദില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 

പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും കറാച്ചിലും ഇന്ത്യ തിരിച്ചാക്രമണം നടത്തി.