കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നതായി അധികൃതർ.
രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കെട്ടിട അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്തതായും മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ട് ഓപ്പറേഷൻ വക്താവ് ഹസ്സൻ ഉൽ ഹസീബ് ഖാൻ വാർത്താ ഏജൻസിയായ സിൻഹുവയോട് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
48 മണിക്കൂറിലധികം നീണ്ടുനിന്ന പ്രവർത്തനത്തിനൊടുവിലാണ് ആളുകളെ രക്ഷിച്ചത്.
തകർന്ന കെട്ടിടത്തിന് 30 വർഷം പഴക്കമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വെള്ളിയാഴ്ചയാണ് അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടം തകർന്നുവീണത്.
മുൻകരുതൽ നടപടിയായി സമീപത്തുള്ള രണ്ട് കെട്ടിടങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂചലനങ്ങളെ തുടർന്നാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക നിഗമനം.