'ഇന്ത്യ എന്നെ ഭയപ്പെടുന്നു, പാകിസ്ഥാൻ സൈന്യം ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ എന്നെ ക്ഷണിക്കുന്നു': ലഷ്കർ ഇ തൊയ്ബയും ആർമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുറ്റസമ്മതം നടത്തി സൈഫുള്ള കസൂരി

കസൂരിയുടെ ക്ഷമാപണമില്ലാത്ത പെരുമാറ്റവും ഇന്ത്യയ്ക്കെതിരായ വിഷം തുളുമ്പുന്ന വാക്കുകളും ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

New Update
Untitled

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ രണ്ടാം നമ്പര്‍ നേതാവായ സൈഫുള്ള കസൂരി, പാകിസ്ഥാന്‍ സൈന്യവുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പരസ്യമാക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. 

Advertisment

ചുവന്ന ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച ഒരു സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കവേ, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി ചീഫും പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനുമായ സൈഫുള്ള കസൂരി വേദിയില്‍ നിന്ന് ആഹ്ലാദപ്രകടനം നടത്തിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെക്കുറിച്ചുള്ള ദീര്‍ഘകാല സംശയങ്ങള്‍ സ്ഥിരീകരിച്ചു. 


'പാകിസ്ഥാന്‍ സൈന്യം എന്നെ ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിക്കുന്നു.' 'ഇന്ത്യ എന്നെ ഭയപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?' ഇയാള്‍ ചോദിക്കുന്നു.

കസൂരിയുടെ ക്ഷമാപണമില്ലാത്ത പെരുമാറ്റവും ഇന്ത്യയ്ക്കെതിരായ വിഷം തുളുമ്പുന്ന വാക്കുകളും ഈ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫ് എന്ന നിലയില്‍, ജമ്മു കശ്മീരിലെ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന ക്രൂരമായ പഹല്‍ഗാം കൂട്ടക്കൊലയില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ട്. 

Advertisment