ജെൻ സി പ്രക്ഷോഭം രൂക്ഷം. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു

മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമൽ ദഹൽ), ഷേർ ബഹാദൂർ ദൂബെ, ഊർജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകർ ആക്രമിച്ച് നശിപ്പിച്ചു.

New Update
photos(235)

 കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു. ഇദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. കെപി ശർമ ഒലി രാജ്യം വിട്ടേക്കുമെന്നും സൂചനയുണ്ട്.

Advertisment

സാമൂഹ്യമാധ്യമ വിലക്ക് പിൻവലിച്ചിട്ടും സർക്കാരിനെതിരായ പ്രക്ഷോഭം നേപ്പാളിൽ വ്യാപിക്കുകയായിരുന്നു. അഴിമതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെക്കും വരെ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം പ്രക്ഷോഭകർ തീവെച്ചു. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. 

മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമൽ ദഹൽ), ഷേർ ബഹാദൂർ ദൂബെ, ഊർജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകർ ആക്രമിച്ച് നശിപ്പിച്ചു. പ്രധാനമന്ത്രി ശർമ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പ്രക്ഷോഭകർക്ക് വെടിയേറ്റു. പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകർ തീയിട്ടു.

Advertisment