കീവിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.80 പേ‍‌‌‌ർക്ക് പരിക്ക്

ഇതെത്തുടർന്ന് ക്രെംലിൻ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വഴി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു.

New Update
keev

കീവ്: വെള്ളിയാഴ്ച പുലർച്ചെ ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി ഉക്രൈൻ അധികൃതർ. രാജ്യത്തുടനീളം ശക്തമായ സ്ഫോടനങ്ങളാണുണ്ടായതെന്നും  അധികൃതർ പ്രതികരിച്ചു.

Advertisment

റഷ്യയ്ക്കുള്ളിൽ നടത്തിയ ആക്രമണങ്ങളിൽ ഉക്രേനിയൻ ഡ്രോണുകൾ നിരവധി ബോംബർ വിമാനങ്ങൾ നശിപ്പിച്ചിരുന്നു.

ഇതെത്തുടർന്ന് ക്രെംലിൻ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വഴി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ആക്രമണമാണ് തുടരുന്നത്.

 മിസൈൽ, ഡ്രോൺ ആക്രമണത്തിൽ മൂന്ന് എമർജൻസി റെസ്പോണ്ടേഴ്സ് കൊല്ലപ്പെട്ടതായി ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു.

വടക്കൻ നഗരമായ ചെർണിഹിവിൽ നടന്ന ആക്രമണത്തിൽ രണ്ട് പേരും വടക്കുപടിഞ്ഞാറൻ നഗരമായ ലുട്‌സ്കിൽ കുറഞ്ഞത് ഒരാളും മരിച്ചുവെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.