/sathyam/media/media_files/2025/10/28/plane-crash-2025-10-28-17-08-09.jpg)
നെ​യ്​റോ​ബി: കെ​നി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് നി​ര​വ​ധി​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ക്വാ​ലെ കൗ​ണ്ടി​യി​ലെ ടി​സിം​ബ ഗോ​ലി​നി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​പ​ക​ട​ത്തി​ൽ12​പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രി​ലേ​റെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ന്ന് പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ദി​യാ​നി​യി​ല്‍​നി​ന്ന് മ​റ്റൊ​രു വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കി​ച്​വ ടെം​ബോ എ​ന്ന സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട 5വൈ-​സി​സി​എ എ​ന്ന വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.
ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും അ​ടി​യ​ന്ത​ര സേ​നാ​വി​ഭാ​ഗ​ങ്ങ​ളും അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി. ത​ക​ര്‍​ന്നു​വീ​ണ വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ല്‍ തീ ​പ​ട​ര്‍​ന്ന​തി​ന്‍റെ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.
അ​തേ​സ​മ​യം, വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മോ​ശം കാ​ലാ​വ​സ്ഥ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ളാ​കാം ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us