ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തില്‍ തുടക്കം. പ്രധാന കാര്യങ്ങൾ ഹമാസ് അംഗീകരിച്ചതായി കരുതുന്നെന്ന് ട്രംപ്

ഇ​രു ക​ക്ഷി​ക​ൾ​ക്കു​മി​ട​യി​ൽ ​​ഈ​ജി​പ്ത്, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാണ്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തുന്നത്​.

New Update
photos(537)

കെയ്റോ: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈജിപ്തിലെ ശറമുശൈഖിൽ തുടക്കം.ഈജിപ്തിലെ ശറമുശൈഖിൽ ഹ​മാ​സ്, ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ മ​ധ്യ​സ്ഥ​ർ വ​ഴിയുള്ള പ്രാ​ഥ​മി​ക സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. 

Advertisment

യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്റെ ഗ​സ്സ പ​ദ്ധ​തി പ്ര​കാ​രം ബ​ന്ദി മോ​ച​ന​വും ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​ക്ക​ലും സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചാ​ണ് ഒ​ന്നാം​ഘ​ട്ട ച​ർ​ച്ച. 

ഇ​രു ക​ക്ഷി​ക​ൾ​ക്കു​മി​ട​യി​ൽ ​​ഈ​ജി​പ്ത്, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളാണ്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തുന്നത്​. ട്രം​പി​​ന്റെ പ​ശ്ചി​മേ​ഷ്യ​ൻ​ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ട്രം​പി​ന്റെ മ​രു​മ​ക​ൻ ജാ​രെ​ദ് കു​ഷ്ന​ർ എ​ന്നി​വ​രും ഈ​ജി​പ്തി​​ലു​ണ്ട്. 

ഖ​ത്ത​റി​ൽ ഇ​സ്രാ​യേ​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച മു​തി​ർ​ന്ന നേ​താ​വ് ഖ​ലീ​ൽ അ​ൽ​ഹ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഹ​മാ​സി​നെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്.

ന​യ​കാ​ര്യ മ​ന്ത്രി റോ​ൺ ഡെ​ർ​മ​റാ​ണ് ഇ​സ്രാ​യേ​ൽ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ചർച്ച ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതായും പ്രധാന കാര്യങ്ങൾ ഹമാസ്​ അംഗീകരിച്ചതായാണ്​ താൻ കരുതുന്നതെന്നും യു.എസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​ പറഞ്ഞു. 

എല്ലാവരും പിന്തുണക്കുന്ന കരാറിനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പോസിറ്റീവായാണ്​ കാണുന്നത്​. ബന്ദിമോചന കരാറിനെ നെഗറ്റീവായി കാണരുതെന്ന്​ താൻ നെതന്യാഹുവിനോട്​ പറഞ്ഞിട്ടില്ലെന്നും ട്രംപ്​ ചൂണ്ടിക്കാട്ടി.

എത്ര ദിവസത്തിനുള്ളിൽ ചർച്ച പൂർത്തീകരിക്കണം എന്ന്​ വ്യവസ്ഥയില്ലെന്ന്​ വൈറ്റ്​ ഹൗസും പ്രതികരിച്ചു. 

ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈനിക പിൻമാറ്റത്തിന്‍റെ ഇടം, ബന്ദികൾക്ക്​ പകരം വിട്ടയക്കേണ്ട ഫലസ്തീൻ തടവുകാർ ആരൊക്കെ എന്നതു സംബന്ധിച്ചും ചർച്ച നടക്കും.

Advertisment