ഇസ്രായേൽ ബന്ധം ആരോപിച്ച് ബംഗ്ലാദേശിലെ കെ‌എഫ്‌സി, ബാറ്റ ഔട്ട്‌ലെറ്റുകൾ ജനക്കൂട്ടം കൊള്ളയടിച്ചു

രണ്ടാം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനിടെ, ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.

New Update
kfc

ധാക്ക: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം. ഇസ്രായേലുമായി ബന്ധമുണ്ടെന്ന് പ്രതിഷേധക്കാര്‍ കരുതുന്ന ബാറ്റ, കെഎഫ്സി, പിസ്സ ഹട്ട്, പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഔട്ട്ലെറ്റുകള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

Advertisment

രണ്ടാം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനിടെ, ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കി.


സില്‍ഹെറ്റ്, ചാറ്റോഗ്രാം, ഖുല്‍ന, ബാരിഷാല്‍, കുമില്ല, ധാക്ക എന്നിവിടങ്ങളില്‍ പാലസ്തീനികള്‍ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഇസ്രായേലിനെ പിന്തുണച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.


സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഭരണത്തിന്‍ കീഴില്‍ ബംഗ്ലാദേശ് ആദ്യത്തെ ആഗോള നിക്ഷേപ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ സംഭവങ്ങള്‍.