ആരോഗ്യസ്ഥിതി വഷളായി. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ വെന്റിലേറ്ററില്‍

സിയയുടെ സുപ്രധാന അവയവങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായതിനാല്‍ ഡോക്ടര്‍മാര്‍ 24 മണിക്കൂറും അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

New Update
Untitled

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഖാലിദ സിയയെ കഴിഞ്ഞ മാസം ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Advertisment

'അവരുടെ ശ്വസന ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചു, ഓക്‌സിജന്റെ അളവ് കുറഞ്ഞു, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയര്‍ന്നു,' ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് മേധാവി കാര്‍ഡിയോളജിസ്റ്റ് ഷഹാബുദ്ദീന്‍ താലൂക്ക്ദാര്‍ പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


സിയയുടെ സുപ്രധാന അവയവങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായതിനാല്‍ ഡോക്ടര്‍മാര്‍ 24 മണിക്കൂറും അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സിയയുടെ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനാല്‍ രക്തപ്പകര്‍ച്ച ആവശ്യമാണെന്നും അവര്‍ പതിവായി ഡയാലിസിസിന് വിധേയയാകുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment