ഖാലിദ സിയയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർ; അമ്മയെ സന്ദർശിച്ച് താരിഖ് റഹ്മാൻ

ഡിസംബര്‍ 11 ന്, ശ്വാസകോശത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മറ്റ് സുപ്രധാന അവയവങ്ങള്‍ വീണ്ടെടുക്കുന്നതിനും വേണ്ടി സിയയെ വെന്റിലേറ്റര്‍ പിന്തുണയില്‍ കിടത്തി. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ധാക്ക: ധാക്കയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍.

Advertisment

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) യുടെ 80 വയസ്സുള്ള നേതാവിനെ നവംബര്‍ 23 മുതല്‍ തലസ്ഥാന നഗരത്തിലെ എവര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


ഡിസംബര്‍ 11 ന്, ശ്വാസകോശത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മറ്റ് സുപ്രധാന അവയവങ്ങള്‍ വീണ്ടെടുക്കുന്നതിനും വേണ്ടി സിയയെ വെന്റിലേറ്റര്‍ പിന്തുണയില്‍ കിടത്തി. 

'അവരുടെ നില മെച്ചപ്പെട്ടുവെന്ന് പറയാനാവില്ല. അവര്‍ വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,' എവര്‍കെയര്‍ ആശുപത്രിക്ക് പുറത്ത് ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന ഒരു ബ്രീഫിംഗില്‍ ഡോ. എസെഡ്എം സാഹിദ് പറഞ്ഞു.


'അല്ലാഹുവിന്റെ കാരുണ്യത്താല്‍ അവര്‍ക്ക് ഈ നിര്‍ണായക കാലഘട്ടത്തെ മറികടക്കാന്‍ കഴിയുമെങ്കില്‍, നമുക്ക് എന്തെങ്കിലും പോസിറ്റീവ് കേള്‍ക്കാന്‍ കഴിഞ്ഞേക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സിയയുടെ മകനും പാര്‍ട്ടിയുടെ ആക്ടിംഗ് ചെയര്‍പേഴ്സണുമായ താരിഖ് റഹ്‌മാന്‍ രാത്രി വൈകി ആശുപത്രി സന്ദര്‍ശിച്ച് അമ്മയെ കണ്ടിരുന്നു.

Advertisment